Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kejriwal

കേജരിവാളിന് തിരിച്ചടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ 13ന് ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ മു​ന്നി​ൽ ന​ട​ന്ന വാ​ദ​ങ്ങ​ളു​ടെ വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നു നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വ്.

കോ​ട​തി​ന​ട​പ​ടി​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ റെ​ക്കോ​ർ​ഡ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ജ​സ്റ്റീ​സു​മാ​രാ​യ വി. ​കാ​മേ​ശ്വ​ർ റാ​വു, മ​ൻ​മീ​ത് പ്രീ​തം സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണു നി​ർ​ദേ​ശം. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് ജ​സ്റ്റീ​സ് തേ​ജ​സ് ക​രി​യ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചാ​ണ് ഇ​ന്ന​ലെ വാ​ദം കേ​ട്ട​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഗൂ​ഗി​ൾ, മെ​റ്റ, എ​ക്സ് തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കാ​ണു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ന​ൽ​കി​യ ചി​ല യു​ആ​ർ​എ​ല്ലു​ക​ൾ ഇ​തി​ന​കം നീ​ക്കം ചെ​യ്ത​താ​യി മെ​റ്റ കോ​ട​തി​യെ അ​റി​യി​ച്ചു. വീ​ഡി​യോ​ക​ൾ ആ​ദ്യം അ​പ്‌​ലോ​ഡ് ചെ​യ്ത​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് കോ​ട​തി സ​മൂ​ഹ​മാ​ധ്യ​മ ക​ന്പ​നി​ക​ളോ​ട് ചോ​ദി​ച്ചു. എ​ന്നാ​ൽ സാ​ങ്കേ​തി​ക​മാ​യി ഇ​തു പ്ര​യാ​സ​ക​ര​മാ​ണെ​ന്നും എ​ന്നാ​ൽ ഐ​പി അ​ഡ്ര​സ്, ഇ-​മെ​യി​ൽ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ സാ​ധി​ക്കു​മെ​ന്നും മെ​റ്റ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന് ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത ശ​ർ​മ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു കേ​ജ​രി​വാ​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ കേ​ജ​രി​വാ​ളി​ന്‍റെ ആ​വ​ശ്യം കോ​ട​തി പി​ന്നീ​ട് ത​ള്ളി​യി​രു​ന്നു.

 

Latest News

Corehub Up